www.keralavartha.tv 24 Hour Malayalam Web Streaming News Channel.

Keralavartha.tv which is the kerala’s first ever 24 hour malayalam community web streaming news channel with a strong presence in Web. Keralavartha channel is transmited from Kerala.Channel is mainly deliver news & programmes from kerala to all malayalies arround the world. we have some very good arrangement to promote our channel in UAE,CANADA,AUSTRALIA & UK. Channel now delivering more than twenty weekly programmes that touch malayalies along with upto last second news updates from kerala. Persons behind Keralavartha have morethan 10 years experience in indian media industry. Channel have a very good collections of high quality videos from 1960 and played via international Digital Playout software.Channel also available in HD Quality for our international viewers.

News Updates


നാല് ദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ന് സൗദി അറേബ്യയിലേക്ക് പോകും. സൗദി സ്വദേശിവത്കരണം മൂലം പ്രവാസി ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രി സൗദി ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും. 2008ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍വിദേശകാര്യമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്.

ആദായനികുതി വകുപ്പ് വിപുലമാക്കുന്നതിന് 20,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,751 പുതിയ തസ്തികകളാണ് ആദായനികുതി വകുപ്പില്‍ സൃഷ്ടിക്കുക. ഇതില്‍ 1349 എണ്ണം ഇന്ത്യന്‍ റവന്യു സര്‍വീസ് ഐആര്‍എസ് വിഭാഗത്തിലും, ബാക്കി 19,402 എണ്ണം സാധാരണ വിഭാഗത്തിലും ആകും. ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ച് 25,000 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.

ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന താര മ്യൂസിക്, താര ന്യൂസ് ചാനലുകള്‍ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഏറ്റെടുത്തു.തന്റെ ഔദ്യോഗിക വസതിയായ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ വെച്ചാണ് മമതാ ബാനര്‍ജി ചാനലുകള്‍ ഏറ്റെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും 26 ലക്ഷം രൂപയാണ് ചാനലുകള്‍ ഏറ്റെടുക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നത്. ചാനലുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് 177 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു

പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗോകുല്‍ ജി നായര്‍(കാസര്‍ഗോഡ്) നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി അമര്‍ ബാബുവും മൂന്നാം റാങ്ക് മലപ്പുറം സ്വദേശി അഖിലയും നേടി.മെഡിക്കല്‍ എന്‍ട്രന്‍സില്‍ 51,559 പേരും എഞ്ചിനീയറിംഗിന് 74,226 പേരും യോഗ്യത നേടി

വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. കലാഭവന്‍ മണി മേയ് 25 നകം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സൗദിയില്‍ സ്വദേശി വത്കരണ നിയമം പ്രാബല്യത്തില്‍ വരുത്തിയതോടെ കമ്പനിയില്‍ തൊഴിലാളികളുടെ ക്ഷാമം നേരിട്ടതോടെയാണ് റിക്രൂട്ട്‌മെന്റുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നത്. നാസര്‍ എസ് അല്‍ ഹജ്‌റി കോര്‍പിലേക്കാണ് 5000 ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനായി റിയാദില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും റിയാദിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ പരിഷ്‌കരണ നടപടികള്‍ മൂലം സൗദിയിലെ പ്രവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉടനെ പരിഹാരം കാണുമെന്ന് സൗദി ആഭ്യന്തര സഹമന്ത്രി ഡോ. അഹ്മദ് അല്‍സാലെഹ്. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു ഡോ. അഹ്മദ് അല്‍സാലെഹുമായി റിയാദില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.

ഡി.വൈ.എഫ്.ഐ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇപ്പോഴുണ്ടായിരുന്ന നേതൃനിരയില്‍ മാറ്റം വരുത്താത്ത സ്ഥാനമാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരുന്ന എം. സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ടി.വി രാജേഷാണ് പുതിയ പ്രസിഡന്റ്. കെ.എസ്. സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.

ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 21 ശ്രീലങ്കന്‍ തമിഴര്‍ കൊച്ചിയില്‍ പിടിയിലായി. തമിഴ്‌നാട് പോലീസാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നെത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മതിയായ രേഖകളില്ലാതെ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 21 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി. മലയാളത്തിന് ശ്രേഷ്ടഭാഷ പദവി ലഭിക്കാനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മലയാളം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതോടെ ഭാഷാ പരിപോഷണത്തിന് 100 കോടി രൂപ കേന്ദ്രസഹായവും സംസ്ഥാനത്തിന് ലഭിക്കും.

കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചക്ക് മുന്‍കയ്യെടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. നേതൃമാറ്റം വേണമെന്ന ആവശ്യം ഐഗ്രൂപ്പ് ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ മുന്നിലും പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തന്റെ ഫോണ്‍ ആഭ്യന്തരവകുപ്പിന്റെ അറിവോടെ ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമാധാനം പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

എ-ഗ്രൂപ്പ് നിലപാട് കര്‍ശനമാക്കിയതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വിവാദത്തില്‍ നിന്ന് ഐ-ഗ്രൂപ്പ് പിന്മാറുന്നു. നേതൃമാറ്റം വേണമെന്ന ആവശ്യം ഐ-ഗ്രൂപ്പ് ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ മുന്നിലും പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പുകളില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പ്രേംനസീറും ഇടം നേടി. സിനിമാ മേഖലയിലെ 50 പേരുടെ ചിത്രങ്ങള്‍ അടങ്ങിയ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. ഇതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് നസീര്‍ മാത്രമാണ് ഇടം നേടിയത്.

:മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ഡിസംബര്‍ 19ന് ആണ് സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. ഈ പദവി ലഭിച്ചതോടെ ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി 100 കോടിരൂപ കേന്ദ്രം നല്‍കും ഓരോ വര്‍ഷവും രണ്ടു ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാം. ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കപ്പെടും

അട്ടപ്പാടിയിലെ റേഷന്‍വിതരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി;അമ്മമാരുടെ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടിയിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് നാല് മാസം പത്ത് കിലോ വീതം റാഗിയും രണ്ട് കിലോ പയറുംവിതരണംചെയ്യാന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ദക്ഷിണ പാകിസ്ഥാനിലെ ക്വെറ്റ നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പത്ത് സുരക്ഷാ സൈനികരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ രംഗത്ത്. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയില്‍ എഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായപ്രകടനം

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ് എന്നിവ ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 51,599 പേരാണ് യോഗ്യത നേടിയത്. എഞ്ചിനീയറിംഗിന് 74,226 പേരും യോഗ്യത നേടി. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ആണ് പ്രഖ്യപിച്ചത്.

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന്. അറുപതിനായിരം പൗണ്ട് ആണ് സമ്മാനമായി ലഭിക്കുക. എന്‍ഡ്‌ ഓഫ്‌ ദ സ്‌റ്റോറി, വെറൈറ്റീസ്‌ ഓഫ്‌ ഡിസ്‌റ്റര്‍ബന്‍സ്‌ തുടങ്ങിയവയാണ് ലിഡിയയുടെ പ്രധാനകൃതികള്‍. ആറ് ചെറുകഥാസമാഹാരങ്ങളാണ് ലിഡിയ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരവധി ഫ്രഞ്ച് ക്ലാസ്സിക്കുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു ഡിഎംആര്‍സി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും(ഡിഎംആര്‍സി) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും(കെഎംആര്‍എല്ലും) തമ്മിലാണു ധാരണാപത്രം ഒപ്പുവച്ചത്. അടുത്ത മാസം ഏഴിനു കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിര്‍മാണത്തിനുള്ള കരാര്‍ നേരത്തേ അംഗീകരിച്ചിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലീഗിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് പ്രശ്‌നം കോണ്‍ഗ്രസ് നേതൃത്വം തന്നെ പരിഹരിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് ലീഗ് മുന്‍കൈയെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തലയ്ക്ക് വകുപ്പ് സംബന്ധിച്ച് വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് എംഎം ഹസ്സന്‍. മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് രമേശുമായി ചര്‍ച്ച നടത്തി. ഗ്രൂപ്പിന്റെ വക്താവായല്ല ചര്‍ച്ച നടത്തിയതെന്നും ഹസ്സന്‍ പറഞ്ഞു.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. വിവാദ വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് തങ്കച്ചന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി പി പി തങ്കച്ചന്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തങ്കച്ചന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരാട്ടം കടുപ്പിച്ചു കൊണ്ട് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ഐ ഗ്രൂപ്പ് നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേരും. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

മൊഹാലിയില്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒത്തുകൊളിക്കാന്‍ ശ്രീശാന്ത് 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജിജുവാണ് ശ്രീശാന്തിന് വേണ്ടി സസാരിച്ചത്. ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്ന വാക്ക് ശ്രീശാന്ത് ലംഘിച്ചതിനെ തുടര്‍ന്ന് വാതുവെയ്പ്പുകാരുമായി വാക്കു തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണി രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകുന്ന മണിക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ പ്രതീക്ഷിച്ച മാറ്റങ്ങളില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി നിലവിലെ പ്രസിഡന്റ് എം സ്വരാജ് സ്ഥാനമേല്‍ക്കും. സെക്രട്ടറിയായിരുന്ന ടിവി രാജേഷാണ് പുതിയ പ്രസിഡന്റ്. കെ എസ് സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. വിവാദ വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് തങ്കച്ചന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി പി പി തങ്കച്ചന്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തങ്കച്ചന്റെ പ്രതികരണം.

ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. ഭാരവാഹി പട്ടിക സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനായി രാവിലെ ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗം ചേരും. ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം.

അഴിമതി ഭരണ ദൗര്‍ബല്യമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. 2ജി, കല്‍ക്കരിപ്പാടം അഴിമതികളില്‍ കുറ്റക്കാരായവരെ ശിക്ഷിക്കും. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി കൊണ്ടാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിണ്ടും അധികാരത്തിലെത്തിയാല്‍ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാക്കും.

തിരുവനന്തപുരത്ത് വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ സ്‌കോര്‍പിയോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കൊറ്റാമം സ്വദേശികളായ പത്മജം, വിഷ്ണു, വിവേകാനന്ദന്‍, സിന്ധുദേവ് എന്നിവരാണ് മരിച്ചത്.