News Updates


സ്മാര്‍ട്ട് ഫോണിന്റെ ഭാവിയായി വിലയിരുത്തു ടച്ച് ഫ്രീ സാങ്കേതിക വിദ്യ ലളിതമായി വിശദീകരിച്ചാണ് ഗോവന്‍ പെണ്‍കൊടി ആന്‍ഡ്രിയ കൊളാകൊ വാര്‍ത്തകളില്‍ നിറയുന്നത്. ശാസ്ത്ര ലോകത്തെ പ്രതിഭകളെ കണ്ടെത്തുതിനായി അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് സര്‍വ്വകലാശാല സംഘടിപ്പിച്ച മത്സരത്തിലാണ് ആന്‍ഡ്രിയ ടച്ച് ഫ്രീ സാങ്കേതിക വിദ്യ വിശദീകരിക്കുന്ന ത്രീഡിയം പ്രബന്ധം അവതരിപ്പിച്ചത്.

ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വീസിനു നല്‍കുന്ന പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കാണ് അവാര്‍ഡ്. ലോകരാജ്യങ്ങളെ അഞ്ചായി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍നിന്നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാംസ്ഥാനത്തെത്തിയത്.

അതിജീവനത്തിന്റെ സമാനതയില്ലാത്ത ഇതിഹാസം തീര്‍ത്ത് അരുണിമ സിന്‍ഹ എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍. ട്രെയിനില്‍ നിന്ന് വീണ് ഒരു കാലറ്റുപോയ മുന്‍ വോളി ദേശീയ താരം അരുണിമ സിന്‍ഹയാണ് പൊയ്ക്കാലുമായി എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിന്റ നെറുകയിലെത്തുന്ന ഇത്തരം ശാരീരികാവസ്ഥയിലുള്ള ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തിലേക്ക് കൂടിയാണ് അരുണിമ നടന്നു കയറിയത്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ സ്വദേശിയാണ് 25 കാരിയായ അരുണിമ. 8,848 മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്റെ ഉച്ചിയില്‍ ഇന്ന് കാലത്ത് 10.55നാണ് അരുണിമ എത്തിയത്. ടാറ്റാ ഗ്രൂപ്പിന്റെ ഇകോ എവറസ്റ്റ് എക്സ്പഡിഷന്‍ ടീം അംഗമാണ് അരുണിമ. 52 ദിവസം കൊണ്ടാണ് അരുണിമ എവറസ്റ്റ് കീഴടക്കിയത്

വാതുവെയ്പ് കമ്പനി തുടങ്ങാന്‍ ശ്രീശാന്ത് പദ്ധതിയിട്ടിരുന്നതായി സൂചന. എസ് 36 സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ശ്രീശാന്ത് പങ്കാളിയായിട്ടുള്ള കമ്പനി വാതുവെയ്പും പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇതോടെ പോലീസ് കസ്റ്റഡിയില്‍ തുടരുന്ന ശ്രീശാന്തിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

മാളിന്റെ നിര്‍മ്മാണം അനധികൃതമാണെന്നും ഇടപ്പള്ളി തോടില്‍ നിന്നും പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സിപിഐ(എം) ആരോപിച്ചു. ഇടപ്പള്ളി മേല്‍പാലത്തിന്റെ നിര്‍മ്മാണ ചെലവ് ലുലുവില്‍ നിന്നും ഈടാക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി വ്യക്തമാക്കി.

സിന്ധുജോയി പങ്കെടുക്കുന്ന റിയാലിറ്റി ഷോക്കെതിരെ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ ടി എന്‍ സീമ രംഗത്ത്. പതിനാറ് സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോ, മലയാളി ഹൌസ് മലയാളിയുടെ സംസ്കാരത്തിന് യോജിച്ചതല്ല. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത ഷോയാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിന്നു പോലീസ്‌ ഉദ്യോഗസ്ഥര്‍ റോഡില്‍ പരസ്‌പരം ഏറ്റുമുട്ടി. പ്രൊവിന്‍ഷ്യല്‍ ആംഡ്‌ കോണ്‍സ്‌റ്റബള്‍റിയില്‍ പത്താം ബെറ്റാലിയനില്‍ പെടുന്ന ഉദ്യോഗസ്‌ഥരാണ്‌ ഏറ്റുമുട്ടിയത്‌.

ഒരു നേതാവിനെയും അപമാനിക്കാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കും. രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ വിവാദത്തിനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നും അല്ലാത്തപക്ഷം കാബിനറ്റ് റാങ്കോടുകൂടിയ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള . കേരള കോണ്‍ഗ്രസ് (ബി)ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കേരള കോണ്‍ഗ്രസ് (ബി)യുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ഒരു സമയത്തും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കും.

കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഉണ്ടാവുന്നത് 3.09 കോടിയുടെ നഷ്ടം. ഏപ്രിലിലെ കണക്കുപ്രകാരം കോര്‍പ്പറേഷന് ഒരു ദിവസത്തെ വരുമാനം 4.66 കോടി രൂപയും ചെലവ് 6.75 കോടി രൂപയുമാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസില്‍ സിനിമാതാരം കലാഭവന്‍ മണിക്ക് അപ്രതീക്ഷിതമായ പിന്തുണ. എ ഡി ജി പി ടി പി സെന്‍കുമാറാണ് സിനിമാതാരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മണിക്കെതിരെ പരാതി നല്‍കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സെന്‍കുമാര്‍ വിമര്‍ശിച്ചത്. കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ തിടുക്കത്തെയും എ ഡി ജിപി എതിര്‍ത്തു.

മഹാത്മാഗാന്ധിയുടെ അവസാന വില്‍പ്പത്രവും രക്തസാമ്പിളും ചെരുപ്പുകളും ലണ്ടനില്‍ ലേലത്തിന് വെക്കുന്നു. വളരെ പ്രധാനപ്പെട്ട രേഖകളെന്ന് വിശേഷിപ്പിക്കുന്ന വില്‍പ്പത്രം മഹാത്മജി സ്വന്തം കൈപ്പടയില്‍ ഗുജറാത്തി ഭാഷയിലാണ് എഴുതിയിരിക്കുന്നത്. മുള്ളോക്‌സ് ലേല സംഘടനയാണ് ഗാന്ധിജിയുടെ വ്യക്തിഗത വസ്തുക്കള്‍ ലേലത്തിന് വെക്കുന്നത്. 30,000-40,000 പൗണ്ട് വില മതിക്കുന്നതാണ് വില്‍പ്പത്രം.10,000-15,000 പൗണ്ട് വില മതിക്കുന്ന മൈക്രോസ്‌കോപ്പ് സ്ലൈഡിലുള്ള ഗാന്ധിജിയുടെ രക്തസാമ്പിളും ചൊവ്വാഴ്ച നടക്കുന്ന ലേലത്തില്‍ വെക്കുന്നുണ്ട്.

കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ ഓഫീസിനെ ജനാധിപത്യത്തിന്റെ കാവലാളാക്കിയ സിഎജി വിനോദ് റായി ഇന്ന് പടിയിറങ്ങും. കോടികളുടെ അഴിമതി വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലൂടെ വിനോദ് റായി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഇതുവരെ അടങ്ങിയിട്ടില്ല. പുതിയ സിഎജി ആയി പ്രതിരോധ സെക്രട്ടറിയായ ശശികാന്ത് ശര്‍മ്മ വ്യാഴാഴ്ച ചുമതലയേറ്റു.

മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കിരീടത്തിലേക്കുള്ള ദൂരം ഒരു മത്സരമായി ചുരുക്കി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ മത്സരത്തില്‍ നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈയെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ കലാശപോരാട്ടത്തിലേക്ക് ടിക്കറ്റ് എടുത്തത്. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ മത്സരം അവസാനിക്കാന്‍ 8 പന്ത് ശേഷിക്കെ 144 റണ്‍സിന് ഓള്‍ ഔട്ടായി.

മുംബൈ സ്‌ഫോടനക്കേസില്‍ കഴിഞ്ഞ ആഴ്ച ടാഡ കോടതിയില്‍ കീഴടങ്ങിയ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ പൂനെ ജയിലിലേക്ക് മാറ്റി . ഇന്ന് പുലര്‍ച്ചെയാണ് മുംബൈ ജയിലില്‍ നിന്നും അപ്രതീക്ഷിതമായി സഞ്ജയ് ദത്തിനെ പൂനെ ജയിലിലേക്ക് മാറ്റിയത്. വന്‍ സുരക്ഷാക്രമീകരണങ്ങളുള്ള സൗത്ത് മുംബൈയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ വാനിലാണ് പൂനെയിലെ യേരവാഡ ജയിലിലേക്ക് ദത്തിനെ മാറ്റിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച അഭിമുഖം വ്യാജമാണെന്ന് കെ സുധാകരന്‍ എം പി. ചെന്നിത്തലയുമായി താന്‍ സംസാരിച്ചതായും അദ്ദേഹം തന്നെയാണ് അഭിമുഖം വ്യാജമാണെന്ന് അറിയിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി. ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിനെ യാതൊന്നും ധരിപ്പിച്ചിട്ടില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് യുഡിഎഫിനെ അറിയിക്കണമെന്നും സാമുദായിക നേതാക്കള്‍ സംയമനം പാലിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ശ്രീശാന്തിനെയും ഒത്തുകളി വിവാദത്തില്‍പ്പെട്ട മറ്റ് കളിക്കാരെയും ഏറെക്കാലം ജയിലില്‍ അടയ്ക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ല എന്നാണ് പല സീനിയര്‍ അഭിഭാഷകരും പറയുന്നത്. പ്രധാനപ്പെട്ട കാര്യം ശ്രീശാന്തിനും മറ്റുള്ളവര്‍ക്കുമെതിരെ പരാതിക്കാരില്ല എന്നതാണ്.

മന്ത്രിസഭാ പുനഃസംഘടനാ വിവാദവും കെ ബി ഗണേഷ് കുമാറിന്റെ മടങ്ങി വരവ് ചര്‍ച്ചകളും യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാക്കുന്നു. രമേശ് ചെന്നിത്തലും മുഖ്യമന്ത്രിയും അകന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും മൂര്‍ച്ഛിച്ചു. ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ തന്ത്രം മെനയാനുള്ള നീക്കത്തിലാണ് ഐ ഗ്രൂപ്പ്.

ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 128.80 പോയിന്‍റ് ഇടിഞ്ഞ് 20097ല്‍ എത്തി. നിഫ്ടി 45.95 പോയിന്‍റ് ഇടിഞ്ഞ് 6110.95ല്‍ ക്ലോസ് ചെയ്തു.

ഐപിഎല്‍ വാതുവയ്പ് കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം ശ്രീശാന്ത് അടക്കമുള്ള മൂന്ന് താരങ്ങളുടെ പോലീസ് കസ്റ്റഡി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി. ശ്രീശാന്തിന് പുറമെ അജിത് ചാന്ദില്ല, അങ്കിത് ചവാന്‍ എന്നിവരുടെ പോലീസ് കസ്റ്റഡിയാണ് ദില്ലി സാകേത് കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇവര്‍ക്കുപുറമെ ഏഴ് വാതുവെയ്പുകാരുടെ പോലീസ് കസ്റ്റഡിയും നീട്ടിയിട്ടുണ്ട്.

പൂനെ വാരിയേഴ്‌സ് ഐപിഎല്‍ ഏഴാം പതിപ്പില്‍ കളിക്കില്ല. ഐപിഎല്ലില്‍ നിന്ന് സഹാറ ഗ്രൂപ്പ് ടീമിനെ പിന്‍വലിച്ചു. ബിസിസിഐയ്ക്ക് ഫ്രാഞ്ചൈസി തുക നല്‍കാന്‍ കഴിയാത്തതിനാലാണ് പിന്‍മാറ്റം

കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഉണ്ടാവുന്നത് 3.09 കോടിയുടെ നഷ്ടം. ഏപ്രിലിലെ കണക്കുപ്രകാരം കോര്‍പ്പറേഷന് ഒരു ദിവസത്തെ വരുമാനം 4.66 കോടി രൂപയും ചെലവ് 6.75 കോടി രൂപയുമാണ്.

കെബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി വ്യക്തമാക്കി. രമേശ് ചെന്നിത്തല ഏത് സ്ഥാനത്തിനും അര്‍ഹനാണ്.